NEWSDESK
കുന്നംകുളം: പെരുമ്പിലാവിൽ 12 വയസ്സുള്ളവിദ്യാർഥിനിയെ ബസിൽനിന്ന് തള്ളി താഴെയിട്ട സംഭവത്തിൽ സ്വകാര്യ ബസ് കണ്ടക്ടർ കുന്നംകുളം പൊലീസ് പിടിയിൽ. കോഴിക്കോട് -തൃശൂർ റൂട്ടിൽ സർവിസ് നടത്തു ന്ന ജോണീസ് ബസിലെ കണ്ടക്ടർ മുണ്ടൂർ കൊരട്ടി വീട്ടിൽ മെജോയെ (42) ആണ് സി. ഐ യു.കെ. ഷാജഹാൻ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം വൈകീട്ട്’പെരുമ്പിലാവിലായിരുന്നു സംഭവം. ദീർഘദൂര ബസിൽ കയറിയതാണ് കാരണം എന്ന് പോലീസ് പറഞ്ഞു .ബസും പോലീസ് പിടിച്ചെടുത്തു.