Site icon CTV Online

തൃശൂരിൽ ബസ് കാറിനു മുകളിലേക്ക് മറിഞ്ഞു, അഞ്ചു പേര്‍ക്കു പരുക്ക്

Web Desk

ദേശീയപാതയിലെ ആമ്പല്ലൂര്‍ സിഗ്നല്‍ ജംക്‌ഷനിൽ ബസ് കാറിനു മുകളിലേക്ക് മറിഞ്ഞ് അപകടം. ബസ് യാത്രികരായ അഞ്ചു പേര്‍ക്കു നിസാര പരുക്കേറ്റു.ചൊവ്വാഴ്ച പുലര്‍ച്ചെ 5.10നായിരുന്നു അപകടം. സിഗ്നലില്‍ നിര്‍ത്തിയ കാറിനു പിറകില്‍ നിയന്ത്രണംവിട്ടെത്തിയ ടൂറിസ്റ്റ് ബസാണ് മറിഞ്ഞത്. ഒരു മണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.

Exit mobile version