Site icon CTV Online

കനത്ത മഴ ; കളമശ്ശേരിയിൽ വീട് ചെരിഞ്ഞു

Web Desk

കനത്ത മഴയില്‍ കൊച്ചി കളമശ്ശേരിയില്‍ ഇരുനില വീട് ചെരിഞ്ഞു. തൊട്ടടുത്ത വീടിനു മുകളിലേക്ക് വീട് ചെരിഞ്ഞിരിക്കുകയാണ്. കൂനംതൈ ബീരാക്കുട്ടി റോഡില്‍ പൂക്കൈതയില്‍ ഹംസയുടെ വീടാണ് ഇന്നു രാവിലെ ആറുമണിയോടെ പൂര്‍ണമായും ചെരിഞ്ഞത്.

മെറ്റല്‍ ഇറക്കുമ്പോൾ ഉള്ളതുപോലെയുള്ള ശബ്ദം കേട്ട് ശ്രദ്ധിച്ച നാട്ടുകാരാണ് വീടു ചെരിയുന്നത് കണ്ടത്. സംഭവ സമയത്ത് വീട്ടുടമസ്ഥരായ അമ്മയും മകളുമാണ് അകത്തുണ്ടായിരുന്നത്. ഇവരെ ഉടന്‍ പുറത്തെത്തിച്ചതിനാല്‍ വന്‍ അപകടം ഒഴിവായി.ഗൃഹനാഥന്‍ രാവിലെ തന്നെ പുറത്തു പോയിരുന്നു. സംഭവം അറിഞ്ഞ് ജനപ്രതിനിധികളും പൊലീസും സ്ഥലത്തെത്തി. അകത്തുണ്ടായിരുന്ന സാധനങ്ങള്‍ എടുത്തു നീക്കിയിട്ടുണ്ട്

Exit mobile version