Site icon CTV Online

കൊടുവള്ളിയിൽ വിരണ്ടോടിയ പോത്ത് ഒരാളെ കുത്തി പരുക്കേൽപ്പിച്ചു

കോഴിക്കോട് ∙ കൊടുവള്ളിയിൽ വിരണ്ടോടിയ പോത്ത് ഒരാളെ കുത്തി പരുക്കേൽപ്പിച്ച സംഭവം പരിഭ്രാന്തി പരത്തി. മുഹമ്മദ്‌ വെണ്ണക്കാട് എന്നാളുടെ പോത്താണ് വിരണ്ടോടി റഷീദ് ഓടുപാറ (50) എന്നയാളെ കുത്തി പരിക്കേൽപ്പിച്ചത്. പിന്നീട് ഫയർഫോഴ്സ് എത്തിയാണ് പോത്തിനെ കയർ ഉപയോഗിച്ച് പിടിച്ചുകെട്ടിയത്. നരിക്കുനി അസി. സ്റ്റേഷൻ ഓഫീസർ സജി ചാക്കോ, ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ ഗണേശൻ ഫയർ ഓഫീസർമാരായ, വിജീഷ്, ഷനിൽ, ഷാഫി, സജിത്ത്, അനൂപ്, ഗാർഡുമാരായ ചന്ദ്രൻ, വിജയൻ, കേരളൻ എന്നിവർ പങ്കെടുത്തു.

Exit mobile version