ബാലുശ്ശേരി പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി പൊലീസുകാരെ കയ്യേറ്റം ചെയ്തു; മൂന്നുപേർ അറസ്റ്റിൽ

കോഴിക്കോട്: ബാലുശ്ശേരി പൊലീസ് സ്റ്റേഷനിൽ പൊലീസുകാർക്ക് നേരെ കയ്യേറ്റം. മൂന്ന് യുവാക്കൾ സ്റ്റേഷന്റെ മതിൽ ചാടിക്കടന്ന് പൊലീസുകാരെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു. ആക്രമണത്തിൽ എ.എസ്.ഐക്ക് പരിക്കേറ്റു. സംഭവത്തിൽ ബാലുശ്ശേരി സ്വദേശികളായ റിബിൻ ബേബി, ബബിനേഷ് , നിതിൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് ഇവരെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചിരുന്നു. ഇതിനു പിന്നാലെ പ്രകോപനവുമായി ഇവർ പലതവണ സ്റ്റേഷനിലെത്തിയിരുന്നെന്നാണ് പൊലീസുകാർ പറയുന്നത്.

error: Content is protected !!