Site icon CTV Online

വിവാഹത്തിന് നാലുദിവസം മുമ്പേ എത്തി; കുടുംബസുഹൃത്തിനൊപ്പം വധുവിന്റെ സഹോദരി മുങ്ങി

Web Desk

വിവാഹചടങ്ങില്‍ പങ്കെടുക്കാനെത്തിയ കുടുംബസുഹൃത്തിനൊപ്പം വധുവിന്റെ സഹോദരിയായ 19 കാരി മുങ്ങി. മകളെ കാണിനില്ലെന്ന പരാതിയുമായി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ തിരുവല്ല പൊലീസില്‍ പരാതി നല്‍കി. കുടുംബസുഹൃത്തും തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയുമായ യുവാവ്, ബുധനാഴ്ച നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി നാലുദിവസം മുമ്പേ വധൂഗൃഹത്തിലെത്തിയിരുന്നു. വെള്ളിയാഴ്ച ഷോപ്പിങ്ങിനെന്ന വ്യാജേന യുവതിയെയും മാതാവിനെയും കൂട്ടി യുവാവ് തിരുവല്ല നഗരത്തിലെത്തി.

തുടര്‍ന്ന് പാര്‍ക്ക് ചെയ്യാനെന്ന് പറഞ്ഞ് കാറുമായി പോയി. കുരിശുകവലയിലെ ജുവല്ലറിയില്‍ കയറിയ മാതാവിനോട്, സമീപത്തെ കമ്പ്യൂട്ടര്‍ കഫെയില്‍ പോയി വരാമെന്ന് പറഞ്ഞ് യുവതിയും പോയി. ഏറെ നേരം കഴിഞ്ഞിട്ടും മടങ്ങി വരാത്തതിനെ തുടര്‍ന്ന് മകളെ ഫോണില്‍ വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Exit mobile version