
Web Desk
പാലക്കാട് കോണിക്കഴി പറക്കുന്നത്ത് കണ്ണന്-ലക്ഷ്മി ദമ്പതികളുടെ മകന് സജിത്ത് (5) കടന്നല് കുത്തേറ്റ് മരിച്ചു. സത്രം കാവില്‍ക്കുന്ന് എ.യു.പി സ്കൂള്‍ ഒന്നാംക്ലാസ് വിദ്യാര്‍ഥിയാണ്. ഞായറാഴ്ച പിതാവ് ക്വാറിത്തൊഴിലാളിയായ കണ്ണനൊപ്പം വീടിന് സമീപത്തെ റബര്‍ തോട്ടത്തില്‍ വിറക് എടുക്കുന്നതിനിടെ കടന്നല് കുത്ത് ഏല്‍ക്കുകയായിരുന്നു. സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ന്ന് തിങ്കളാഴ്ച ശരീരത്തില്‍ നിറം മാറ്റവും ക്ഷീണവും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് പാലക്കാട് സ്വകാര്യ ആശുപതിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
