newsdesk
കണ്ണൂർ. കുളിക്കാൻ കുളത്തിലേക്ക് ചാടിയ യുവാവ് കുളത്തിന്റെ പടവിൽ തലയിടിച്ച് മരിച്ചു. തിലാന്നൂർ സ്വദേശിയും പുഴാതി സോമേശ്വരി ക്ഷേത്രത്തിന് സമീപത്തെ റെജിന ക്വാട്ടേഴ്സിലെ താമസക്കാരനുമായ നല്ലൂർ ഹൗസിൽ രാഹുൽ(25) ആണ് മരിച്ചത്.
പുഴാതി സോമേശ്വരി ക്ഷേത്രക്കുളത്തിൽ ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് അപകടമുണ്ടായത്.