Site icon CTV Online

സ്കൂളിൽ കളിക്കുന്നതിനിടെ വീണ് പരിക്കേറ്റു; ചികിത്സയിലിരിക്കേ അഞ്ചരവയസ്സുകാരന് ദാരുണാന്ത്യം

പത്തനംതിട്ട: സ്കൂളിൽ വച്ച് കളിക്കുന്നതിനിടെ വീണു പരിക്കേറ്റ അഞ്ചരവയസ്സുകാരൻ ചികിത്സയിലിരിക്കേ മരിച്ചു. ആരോൺ വി. വർഗീസ് ആണ് മരിച്ചത്. പത്തനംതിട്ട റാന്നിയിൽ പ്ലാങ്കമൺ ഗവ: എൽ പി സ്കൂളിൽ വച്ചായിരുന്നു അപകടം ഉണ്ടായത്. ഇന്നലെ വൈകിട്ടാണ് ആരോണിന് പരിക്ക് പറ്റിയത്. ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരണം.

ഇന്നലെ വൈകിട്ട് സ്കൂളിൽ കൂട്ടുകാർക്കൊപ്പം കളിക്കുന്ന സമയത്ത് വീണതിനെ തുടർന്ന് ആരോണിന്റെ വലതുകൈമുട്ടിന്റെ ഭാ​ഗത്ത് വേദനയുണ്ടായിരുന്നു. വീട്ടിലെത്തിയതിന് ശേഷം വൈകുന്നേരം അമ്മയും അയൽവാസിയായ സ്ത്രീയും കുഞ്ഞിനെയും കൊണ്ട് റാന്നി അങ്ങാടിയിലുള്ള ആശുപത്രിയിൽ കൊണ്ടുപോയി. അവിടെ വെച്ച് കുഞ്ഞിന് ശാരീരിക അസ്വസ്ഥതകൾ വർദ്ധിക്കുകയും കൂടുതൽ ചികിത്സക്കായി കോഴഞ്ചേരി ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. അവിടെ വെച്ച് ഏകദശം പത്ത് മണിയോടെയാണ് കുഞ്ഞിന്റെ മരണം ഡോക്ടർ സ്ഥിരീകരിച്ചതെന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നു. അസ്വാഭാവിക മരണത്തിനു റാന്നി പോലീസ് കേസ് എടുത്തു

Exit mobile version