newsdesk
മുക്കം: മാനവം സംഘടിപ്പിച്ചു വരുന്ന പുസ്തക ചർച്ചയുടെ ഭാഗമായി സമർപ്പിതമീ ജീവിതം എന്ന പുസ്തകം ചർച്ച ചെയ്തു. ഗ്രന്ഥകാരൻ മലിക് നാലകത്തിന് ആദരവുമർപ്പിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പുതിയ മാനങ്ങൾ തീർത്ത കെ എം സി സി ഗ്ലോബൽ ജനറൽ സെക്രട്ടറി പുത്തൂർ റഹ്‌മാൻ്റെ ജീവിതമാണ് പുസ്തകത്തിൻ്റെ പ്രമേയം.
ഒരു വർക്ക്ഷോപ്പ് തൊഴിലാളിയായി ജീവിതമാരംഭിച്ച്, ഫുജൈറ ഭരണാധികാരിയുടെ പെഴ്സണൽ മാനേജർ പദവിയോളം വളർന്ന ജീവിതത്തെ വിശദമായി അടയാളപ്പെടുത്തുന്ന പുസ്തകം, ഉയരങ്ങൾ കീഴടക്കാൻ ആഗ്രഹിക്കുന്ന യുവതയ്ക്ക് പ്രചോദനം പകരുന്നതാന്നെന്ന് ചർച്ചയിൽ പങ്കെടുത്തു സംസാരിച്ച പലരും അഭിപ്രായപ്പെട്ടു. ജീവകാരുണ്യ പ്രവർത്തന രംഗത്തെ പുത്തൂർ റഹ്‌മാൻ്റെ ഇടപെടലുകൾ രേഖപ്പെടുത്തുന്ന പുസ്തകം ആ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് മാതൃകയും വരുംതലമുറയ്ക്ക് മുതൽക്കൂട്ടാണെന്നും അഭിപ്രായമുണ്ടായി.
പുസ്തകച്ചർച്ച കാനേഷ് പൂനൂര് ഉദ്ഘാടനം ചെയ്തു. ബാപ്പു വെള്ളിപറമ്പ് മുഖ്യഭാഷണം നിർവഹിച്ചു. രാജൻ ശ്രാവണം പുസ്തകം പരിചയപ്പെടുത്തി. പ്രസ്ഫോറം സെക്രട്ടറി മുഹമ്മദ് കക്കാട് തുടക്കമിട്ട ചർച്ചയിൽ സലാം കാരമൂല, ജമീല ടീച്ചർ, അസീസ് മാസ്റ്റർ, വിജീഷ് പരവരി, ഉമശ്രീ കിഴക്കുമ്പാട്ട്, സലാംക ഫോക്കസ് മാൾ ജാസ്മിൻ കൈതമണ്ണ, ഒ സി മുഹമ്മദ് എൻ അബ്ദുൽ സത്താർ, അഹമദ് കുട്ടി മാസ്റ്റർ എന്നിവർ പങ്കെടുത്തു സംസാരിച്ചു. രചിയിതാവ് മലിക് നാലകത്ത് ചർച്ചക്ക് മറുപടി പറഞ്ഞു.