Site icon CTV Online

ഇന്ത്യൻ വ്യോമാതിർത്തിക്ക് മുകളിലൂടെ ചൈനയിലേയ്ക്ക് പോകുന്ന വിമാനത്തിൽ ബോംബ് ഭീഷണി

Web Desk

ഇന്ത്യൻ വ്യോമാതിർത്തിക്ക് മുകളിലൂടെ ചൈനയിലേയ്ക്ക് പോകുന്ന വിമാനത്തിൽ ബോംബ് ഭീഷണി. ഇറാനിയൻ യാത്രക്കാരനാണ് ബോംബ് ഭീഷണി മുഴക്കിയത്. സുരക്ഷാ എജൻസികൾ വിമാനത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. Sukhoi Su-30 MKI യെ നിരീക്ഷണത്തിനായി നിയോഗിച്ചിട്ടുമുണ്ട്. വിമാനത്തിന് ഡൽഹിയിൽ ഇറങ്ങാൻ അനുമതി നൽകില്ല. വിമാനം ഇറാനിൽ നിന്ന് ചൈനയിലേക്ക് നീങ്ങുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ട്. പഞ്ചാബ്, ജോധ്പൂർ എയർബേസിൽ നിന്നുള്ള ഇന്ത്യൻ എയർഫോഴ്‌സിന്റെ Sukhoi Su-30 MKI യുദ്ധവിമാനങ്ങൾ പാസഞ്ചർ ജെറ്റിനെ തടയാൻ ശ്രമിച്ചതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു. ബോംബ് ഭീഷണിയുടെ സ്വഭാവമോ ഇറാനിയൻ വാണിജ്യ വിമാനത്തിന്റെ പേരോ ഇപ്പോഴും വ്യക്തമല്ല. വിമാനം ചൈനയിലേക്കുള്ള യാത്ര തുടരുകയാണ്.

Exit mobile version