Site icon CTV Online

മലപ്പുറം ചേലേമ്പ്രയില്‍ കാണാതായ പതിനൊന്നുകാരന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി

മലപ്പുറം: മലപ്പുറം ചേലേമ്പ്രയില്‍ കാണാതായ പതിനൊന്നുകാരന്‍റെ മൃതദേഹം കണ്ടെത്തി. വീടിന് സമീപത്തെ ജലാശയത്തില്‍ നടത്തിയ തെരെച്ചിലിലാണ് ചേലേമ്പ്ര സ്വദേശി പാറയില്‍ ഫൈസലിന്‍റെ മകന്‍ എവി മുഹമ്മദ് ഫാദിലിന്‍റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് കുട്ടിയെ കാണാതായത്. തുടര്‍ന്ന് രാവിലെ മുതല്‍ ഫയര്‍ഫോഴ്സ്, നാട്ടുകാര്‍, ടിഡിആര്‍എഫ് എന്നിവര്‍ സമീപത്തെ ജലാശയങ്ങളില്‍ തെരെച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടെയാണ് പുള്ളിപുഴയില്‍ മൃതദേഹം കണ്ടെത്തിയത്. പുല്ലിക്കടവിന് സമീപമായിരുന്നു മൃതദേഹം.

Exit mobile version