
newsdesk
കൊടുവള്ളി:കൊടുവള്ളിപൊലീസ് സ്റ്റേഷൻ പരിധിയിലെ ,നരിക്കുനി ടൗണിൽ ഐക്യു
മൊബൈൽ ഹബ് എന്ന കടയിൽ ട്രാൻസ്‌ഫർ ചെയ്യാനായി യുവതി കൊടുത്തു വിട്ട 500 രൂപയുടെ 30 നോട്ടുകളിൽ 14 എണ്ണംകള്ളനോട്ട്. പണം ട്രാൻസ്ഫർ ചെയാൻ എത്തിയ ആൾ പോയ ശേഷമാണ് നോട്ട് വ്യാജമാണ് എന്ന് തിരിച്ചറിഞ്ഞത് .തുടർന്ന് കടയുടമ മുഹമ്മദ് റയീസ് കൊടുവള്ളി പോലീസിൽ പരാതി നൽകി .ഇതിനു പിന്നിൽ വാൻ കള്ളനോട്ട് റാക്കറ്റ് പ്രവർത്തിക്കുന്നുണ്ട് എന്ന സംശയത്തെ തുടർന്നാണ് കടയുടമ പോലീസിൽ പരാതി നൽകിയത് . പോലീസ് സംഭവവുമായി ബന്ധപെട്ടു മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്തു .കേസിൽ ഇവരുടെ പങ്ക് അന്വേഷിച്ചു വരികയാണ് .