Site icon CTV Online

സുരേഷ് ഗോപി പങ്കെടുത്ത പരിപാടിയിൽ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് യുവാവെത്തി; വേദിയിലേക്ക് തള്ളിക്കയറാൻ ശ്രമം

തൃശൂർ: ബി ജെ പി പരിപാടിക്കിടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് വേദിയിലേക്ക് കയറാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. തളിക്കുളം സ്വദേശി സുരേഷ് കുമാർ (43) ആണ് പിടിയിലായത്. കുർക്കഞ്ചേരിയിൽ ഇന്ന് രാവിലെയായിരുന്നു സംഭവം.

പരിപാടിയിൽ സുരേഷ് ഗോപി പങ്കെടുത്തിരുന്നു. അദ്ദേഹം തിരിച്ചുപോയതിന് പിന്നാലെയാണ് സുരേഷ് കുമാർ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് വേദിയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതെന്നാണ് റിപ്പോർട്ടുകൾ. ബി ജെ പി പ്രവർത്തകർ ഇയാളെ പിടിച്ചുവയ്ക്കുകയും പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു.

Exit mobile version