Site icon CTV Online

മുഖ്യമന്ത്രിക്കെതിരെ ഭീഷണി മുഴക്കി എ.എന്‍. രാധാകൃഷ്ണന്‍

News Desk

മുഖ്യമന്ത്രിക്കെതിരെ ഭീഷണി മുഴക്കി ബി.ജെ.പി. നേതാവ് എ.എന്‍. രാധാകൃഷ്ണന്‍. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെതിരെ അതിക്രമം തുടര്‍ന്നാല്‍ പിണറായി വിജയന്‍ അധികകാലം വീട്ടില്‍ കിടന്നുറങ്ങില്ലെന്നാണ് എ.എന്‍. രാധാകൃഷണന്‍ പറഞ്ഞത്. പിണറായിയുടെ മക്കളെ ജയിലിലടക്കുമെന്നും മക്കളെ കാണാന്‍ മുഖ്യമന്ത്രിക്ക് ജയിലില്‍ പോകേണ്ടി വരുമെന്നും രാധാകൃഷ്ണന്‍ ഭീഷണിപ്പെടുത്തി. തിരുവനന്തപുരം പാളയത്ത് സംസ്ഥാന സര്‍ക്കാരിനെതിരെ ബി.ജെ.പി. നടത്തിയ സത്യാഗ്രഹ സമരത്തില്‍ സംസാരിക്കെയായിരുന്നു രാധാകൃഷണന്റെ ഭീഷണി.

കുഴല്‍പ്പണ വിവാദങ്ങളില്‍പ്പെട്ട് ബി.ജെ.പിയും സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും പ്രതിരോധത്തിലായ സാഹചര്യത്തിലാണ് എ.എന്‍. രാധാകൃഷ്ണന്‍ സംസ്ഥാന സര്‍ക്കാരിനെതിരെ തിരിയുന്നത്. തുടര്‍ച്ചയായ വിവാദങ്ങള്‍ക്ക് പിന്നാലെ കഴിഞ്ഞ വ്യാഴാഴച കെ. സുരേന്ദ്രനും വി. മുരളീധരനും പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി. നദ്ദയുമായി ചര്‍ച്ച നടത്തിയിരുന്നു.കേരളത്തിലെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഫണ്ട് വിനിയോഗത്തെക്കുറിച്ചും ഒട്ടേറെ പരാതികള്‍ ദേശീയ നേതൃത്വത്തിനു ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിക്കാന്‍ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. വിവാദങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടാനും കെ. സുരേന്ദ്രനോട് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Exit mobile version