Site icon CTV Online

വാക്സിൻ വിതരണത്തിൽ അപാകത; ആരോഗ്യകേന്ദ്രത്തിൽ മുൻപിൽ ധർണ

Local Desk

വാക്സിൻ വിതരണത്തിൽ കേരള സർക്കാരിന്റെ ഗുരുതര വീഴ്ച ക്കെതിരെ ഒബിസി മോർച്ച കൊടിയത്തൂർ പഞ്ചായത്തിലെ ആരോഗ്യകേന്ദ്രത്തിനു മുൻപിൽ ധർണ നടത്തി.ബിജെപി സംസ്ഥാന കൗൺസിൽ അംഗം ബാബു മൂലയിൽ പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് പ്രമോദ് കുമാർ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി എംകെ അഭിഷേക്, ഒബിസി മോർച്ച ജില്ലാ സെക്രട്ടറി ഉണ്ണികൃഷ്ണൻ വാപാട്ട്, ന്യൂനപക്ഷ മോർച്ച നേതാവ് നസീം കൊടിയത്തൂർ, പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി അശോകൻ എടപ്പറ്റ എന്നിവർ സംസാരിച്ചു

Exit mobile version