ബൈക്ക് മോഷണം: മൂന്നുപേര്‍ പിടിയില്‍

ബാലുശ്ശേരി∙ കൊയിലാണ്ടി കൊല്ലത്തുനിന്നും മോഷ്ടിച്ച ബൈക്കുകളുമായി മൂന്നുപേര്‍ ബാലുശ്ശേരിയില്‍ പിടിയില്‍. കല്ലായി അമ്പലത്താഴം ഷിഹാന്‍ (21), ചേളന്നൂര്‍ പുതുക്കുടി മീത്തല്‍ സായൂജ് (20), മാങ്കാവ് പട്ടയില്‍ത്താഴെ പ്രവീണ്‍ (25) എന്നിവരാണ് പിടിയിലായത്.

ചൊവ്വാഴ്ച രാത്രി ബാലുശ്ശേരി പൊലീസ് പരിശോധന നടത്തുന്നതിനിടെ നിര്‍മ്മല്ലൂരില്‍ വച്ചാണ് ഇവർ പിടിയിലായത്. പ്രതികളെ കൊയിലാണ്ടി പൊലീസിന് കൈമാറി. കൊല്ലത്തുനിന്ന് കാണാതായ രണ്ടു ബൈക്കുകളും ഇവരുടെ പക്കല്‍ നിന്ന് കണ്ടെടുത്തു. ബൈക്കിന്റെ പല ഭാഗങ്ങള്‍ക്കും കേടുപാടുകളുണ്ട്. പ്രതികളുടെ പക്കല്‍ നിന്നും ചെറിയ അളവില്‍ കഞ്ചാവും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.

കൊല്ലം വില്ലേജ് ഓഫിസിന് സമീപത്തുള്ള അപ്പാര്‍ട്ട്‌മെന്റിന്റെ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ടു ബൈക്കുകളാണ് ചൊവ്വാഴ്ച പുലര്‍ച്ചെ കാണാതായത്. സംഭവത്തിൽ കൊയിലാണ്ടി പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതികള്‍ ബാലുശ്ശേരിയില്‍ പിടിയിലായത്. ഇതിൽ രണ്ടുപേരെ കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ നിന്നും ബൈക്കും മൊബൈല്‍ ഫോണും മോഷ്ടിച്ചതിന് കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് തെളിവെടുപ്പിന് എത്തിച്ചപ്പോൾ മാധ്യമപ്രവർത്തകരെയും പൊലീസിനെയും ആക്രമിച്ചതിനും ഇവർക്കെതിരെ കേസുണ്ട്.

കൊയിലാണ്ടി എസ്ഐ ജിതേഷ്, ഗിരീഷ്, എഎസ്ഐ മനോജ്, സിവിൽ പൊലീസ് ഓഫിസർമാരായ അഖിൽ, അനീഷ്കോ എടോളി, ഗംഗേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. മൂന്നുപേരെയും കോടതിയിൽ ഹാജരാക്കി.

error: Content is protected !!