Site icon CTV Online

തലയിലൂടെ ബസ് കയറിയിറങ്ങി റിട്ട. എസ്ഐയ്ക്ക് ദാരുണാന്ത്യം

Web Desk

സ്വകാര്യ ബസിടിച്ച് മറിഞ്ഞുവീണ ബൈക്ക് യാത്രക്കാരന്റെ തലയിലൂടെ ബസ് കയറിയിറങ്ങി ദാരുണാന്ത്യം. ഇടുക്കി തൊടുപുഴയിലാണ് സംഭവം. റിട്ടയേഡ് എസ്ഐ പുറപ്പുഴ സ്വദേശി ചന്ദ്രനാണ് മരിച്ചത്. അറുപത്തിരണ്ട് വയസായിരുന്നു.തൊടുപുഴ – ഇടുക്കി റോഡിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപമാണ് അപകടം. ട്രാഫിക്ക് ബ്ലോക്കിനിടയിൽ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബസ് തട്ടി ബൈക്ക് യാത്രക്കാരൻ റോഡിലേക്ക് വീഴുകയായിരുന്നു.

Exit mobile version