Site icon CTV Online

വയനാട്ടില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു; തലനാരിഴക്ക് യാത്രക്കാരന്‍ രക്ഷപ്പെട്ടു

NEWSDESK

വയനാട്: ദേശീയപാത 766ൽ നായ്ക്കട്ടി കല്ലൂലിൽ ഓടിക്കൊണ്ടിരുന്ന ബൈക്ക് തീപിടിച്ച് കത്തി നശിച്ചു. ബൈക്കില്‍ സഞ്ചരിച്ച യുവാവ് തലനാരിഴക്ക് രക്ഷപ്പെട്ടു. ഇന്ന് രാവിലെ പതിനൊന്ന് മണിക്കാണ് സംഭവം.

ബീനാച്ചി സ്വദേശി അന്‍സാദാണ് രക്ഷപ്പെട്ടത്. ബൈക്ക് പൂര്‍ണമായും കത്തിനശിച്ചു. കര്‍ണാടകയില്‍ നിന്ന് വരുന്നതിനിടെ കല്ലൂല്‍ 66ല്‍ എത്തിയപ്പോള്‍ തീപടരുന്നത് കണ്ട് അന്‍സാദ് റോഡ്‌ സൈഡില്‍ ബൈക്ക് നിര്‍ത്തി മാറി നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് ബത്തേരിയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.

Exit mobile version