മുൻ കാമുകിയുടെ മോർഫ്  ചെയ്ത  അശ്ലീല  ചിത്രങ്ങൾ പ്രചരിപ്പിച്ചു; കോയമ്പത്തൂരിൽ മലയാളി  ബെെക്ക്  റേസർ  അറസ്റ്റിൽ

ചെന്നെെ: മുൻ കാമുകിയുടെ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച മലയാളി ബെെക്ക് റേസർ അറസ്റ്റിൽ. തൃശൂർ സ്വദേശിയായ ആൽഡ്രിൻ ബാബുവാണ് (24) കോയമ്പത്തൂരിൽ അറസ്റ്റിലായത്. ഇന്ത്യൻ നാഷണൽ മോട്ടോർസെെക്കിൾ റേസിംഗ് ചാമ്പ്യൻഷിപ്പിലെ സ്ഥിര സാന്നിദ്ധ്യമായിരുന്നു പ്രതി. ഒക്ടോബർ 30ന് യുവതി നൽകിയ പരാതിയിലാണ് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയത്.

കോയമ്പത്തൂർ സ്വദേശിയായ യുവതിയും ആൽഡ്രിനും തമ്മിൽ ദീർഘനാൾ പ്രണയത്തിലായിരുന്നു. എന്നാൽ രണ്ട് വർഷം മുൻപ് ഇരുവരും വേർപിരിഞ്ഞിരുന്നു. വീണ്ടും ബന്ധം തുടരണമെന്ന് പലതവണ ആൽഡ്രിൻ ആവശ്യപ്പെട്ടെങ്കിലും യുവതി വഴങ്ങിയില്ല. തുടർന്നാണ് പ്രതി യുവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിതെന്നാണ് റിപ്പോർട്ട്. പ്രചരിച്ച ചിത്രങ്ങൾ കണ്ട യുവതി സെെബർ ക്രെെം പൊലീസിൽ പരാതി നൽകുകയായിരുന്നു. യുവതിയുടെ പേരിൽ തുടങ്ങിയ വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് ചിത്രങ്ങൾ അപ്‌ലോഡ് ചെയ്തിരുന്നത്.ഐ പി അഡ്രസ് പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആൽഡ്രിന്റെ മൊബെെൽ ഫോണിൽ നിന്നാണ് ചിത്രങ്ങൾ അപ്‌ലോഡ് ചെയ്തത് എന്ന് കണ്ടെത്തിയത്. പ്രതി കുറ്റം സമ്മതിച്ചതായും മൊബെെൽ ഫോണും ലാപ്ടോപും കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു. ആൽഡ്രിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയതായും പോലീസ് കൂട്ടിച്ചേർത്തു.

ഉടൻ തന്നെ ബന്ധുക്കൾ ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യ ശ്രമമെന്നാണ് പൊലീസ് നൽ‌കുന്ന സൂചന. ഭരണകൂടം വേട്ടയാടുന്നെന്ന് കത്തെഴുതിയ ശേഷം ആത്മഹത്യക്ക് ശ്രമം.അലൻ ഷുഹൈബിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. അലന്റെ മൊഴി എടുക്കാൻ ശ്രമം തുടങ്ങിയതായി പൊലീസ് അറിയിച്ചു.

error: Content is protected !!