
newsdesk
കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്. ഇന്ന് പവന് ഒറ്റയടിക്ക് 1,120 രൂപ കുറഞ്ഞതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,11,960 രൂപയായി. ഗ്രാമിന് 140 രൂപ കുറഞ്ഞ് 13,995 രൂപയിലാണ് ഇന്നത്തെ വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞ ദിവസങ്ങളിലായി സ്വർണവിലയിൽ വലിയ ഏറ്റക്കുറച്ചിലുകളാണ് രേഖപ്പെടുത്തുന്നത്.
ഇന്നലെ പവന് 640 രൂപ ഉയർന്ന് 1,13,080 രൂപയിലെത്തിയ ശേഷമാണ് ഇന്ന് വീണ്ടും കനത്ത ഇടിവുണ്ടായത്. ഗ്രാമിന് 80 രൂപ കുറഞ്ഞ് 14,135 രൂപയിലായിരുന്നു ഇന്നലെ വ്യാപാരം അവസാനിച്ചത്. ചൊവ്വാഴ്ച സ്വർണവിലയിൽ രണ്ട് തവണയാണ് മാറ്റമുണ്ടായത്. രാവിലെ ഗ്രാമിന് 15 രൂപ ഉയർന്ന് 14,185 രൂപയിലെത്തിയെങ്കിലും ഉച്ചയോടെ ഗ്രാമിന് 130 രൂപയുടെ ഇടിവ് രേഖപ്പെടുത്തി 14,055 രൂപയായി. പവന്റെ വിലയും 1,12,440 രൂപയിലേക്ക് താഴ്ന്നിരുന്നു. 18, 14, 9 കാരറ്റ് സ്വർണവിലകളിലും സമാനമായ ഏറ്റക്കുറച്ചിലുകൾ പ്രകടമായി.
തുടർച്ചയായ ദിവസങ്ങളിലെ വിലയിലെ വലിയ മാറ്റം ഉപഭോക്താക്കളെയും ജ്വല്ലറി വ്യാപാരികളെയും ഒരുപോലെ ആശങ്കയിലാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും സാമ്പത്തിക സാഹചര്യങ്ങളുമാണ് സ്വർണവിലയിലെ അസ്ഥിരതയ്ക്ക് പ്രധാന കാരണമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
ഈ വർഷം ജനുവരി 29നാണ് കേരളത്തിൽ സ്വർണവില എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയത്. അന്ന് ഒരു പവൻ സ്വർണത്തിന് 1,31,160 രൂപയായിരുന്നു വില. ഡിസംബർ 23നാണ് പവൻ വില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്.കളിൽ മരുന്ന് ക്ഷാമം.
