Site icon CTV Online

സെപ്​റ്റംബര്‍ 27ന് ഭാരത് ബന്ദ്; കേരളത്തിൽ സംയുക്ത ട്രേഡ്​ യൂണിയന്‍ സമിതി ഹർത്താൽ പ്രഖ്യാപിച്ചു

Web Desk

പത്ത്​ മാസമായി തുടരുന്ന കര്‍ഷകര്‍ പ്രക്ഷോഭത്തിന്​ പരിഹാരം കാണാന്‍ ശ്രമിക്കാത്ത കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ​ സെപ്​റ്റംബര്‍ 27ന് സംസ്ഥാനത്ത് ഹര്‍ത്താല്‍. 27ലെ ഭാരത്​ ബന്ദ്​ സംസ്ഥാനത്ത്​ ഹര്‍ത്താലായി ആചരിക്കാന്‍ സംയുക്ത ട്രേഡ്​ യൂണിയന്‍ സമിതി തീരുമാനിച്ചു.രാവിലെ ആറുമുതല്‍ വൈകീട്ട്​ ആറ് വരെയാകും ഹര്‍ത്താല്‍.

പത്രം, പാല്‍, ആംബുലന്‍സ്​, മരുന്ന്​ വിതരണം, ആശുപത്രി സേവനം, വിവാഹം, രോഗികളുടെ സഞ്ചാരം, മറ്റ്​ അവശ്യ സര്‍വിസുകള്‍ എന്നിവ​യെ ഹര്‍ത്താലില്‍ നിന്ന്​ ഒഴിവാക്കി​. ഹര്‍ത്താലിന്റെ ഭാ​ഗമായി സ്ഥാനത്ത് 27ന് രാവിലെ എല്ലാ തെരുവുകളിലും പ്രതിഷേധ ശൃംഖല സംഘടിപ്പിക്കും. കോവിഡ്​ പ്രോ​ട്ടോക്കോള്‍ പാലിച്ച്‌​ ആയിരിക്കും ഇത്. സെപ്​റ്റംബര്‍ 22 ന്​ പ്രധാന തെരുവുകളില്‍ ജ്വാല തെളിയിച്ച്‌​ ഹര്‍ത്താല്‍ വിളംബരം ചെയ്യും.

Exit mobile version