
Web Desk
സംസ്ഥാനത്ത് നാളെ മദ്യവിൽപന ശാലകൾ തുറക്കും. ലോക്ക് ഡൗൺ ഇളവുകളുള്ള ഇടങ്ങളിലാകും മദ്യവിൽപന ശാലകൾ തുറന്നു പ്രവർത്തിക്കുക. രാവിലെ ഒൻപത് മണി മുതൽ രാത്രി ഏഴ് മണി വരെയായിരിക്കും പ്രവർത്തന സമയം.
പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് മൂന്ന് ദിവസങ്ങളിൽ ലോക്ക് ഡൗൺ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നാളെ മദ്യവിൽപന ശാലകൾ തുറന്നു പ്രവർത്തിക്കുക. എ, ബി, സി കാറ്റഗറിയിലുള്ള പ്രദേശങ്ങളിലായിരിക്കും ഇളവ്. ഡി കാറ്റഗറിയിലുള്ള പ്രദേശത്ത് ഇളവ് ബാധകമായിരിക്കില്ല.
