Site icon CTV Online

ബിവറേജസ് ഔട്ട്ലെറ്റുകൾ തുടങ്ങാൻ സ്ഥലം വിട്ടു നൽകാനുള്ള നീക്കവുമയി കെ.എസ്.ആർ.ടി.സി

Web Desk

പ്രതിഷേധങ്ങൾക്കിടെ ബിവറേജസ് ഔട്ട്ലെറ്റുകൾ തുടങ്ങാൻ സ്ഥലം വിട്ടു നൽകാനുള്ള നീക്കവുമയി കെ.എസ്.ആർ.ടി.സി. നിലവിലുള്ള ഡിപ്പോകൾ ഇതിനായി നൽകില്ല. കോർപ്പറേഷൻ ഉപയോഗിക്കാതെ കിടക്കുന്ന 16 സ്ഥലങ്ങൾ നൽകാനാണ് തീരുമാനം. ഇന്ന് യൂണിയനുകളുമായി നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. കെ.എസ്.ആർ.ടി.സി കെട്ടിടങ്ങളിൽ മദ്യശാല ആരംഭിക്കുന്നത് ആലോചനയിലില്ലെന്ന് എക്സൈസ് മന്ത്രി എം വി ​ഗോവിന്ദൻ ഇന്ന് പറഞ്ഞിരുന്നു. അടിസ്ഥാന രഹിതമായ പ്രചാരണങ്ങളാണ് ഇപ്പോൾ നടക്കുന്നത്. മാധ്യമങ്ങളിൽ വന്ന വാർത്ത മാത്രമേ ഉള്ളൂ. മദ്യശാല ആരംഭിക്കുന്നത് സംബന്ധിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ല. ഏകപക്ഷീയമായ തീരുമാനം ഉണ്ടാവില്ല. ചില ഔട്ട്ലെറ്റുകൾ മാറ്റാൻ കോടതി ആവശ്യപ്പെട്ടിരുന്നു. അതാണ് ഇപ്പോൾ പരിശോധിക്കുന്നതെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.

Exit mobile version