
Web Desk
പയ്യന്നൂരിൽ ഗാന്ധി പ്രതിമയുടെ തലയറുത്ത സംഭവത്തിൽ രണ്ടു ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. താനിശേരി സ്വദേശി ടി.അമല്‍, മൂരിക്കൂവല്‍ സ്വദേശി എം.വി.അഖില്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടും അറസ്റ്റ് ചെയ്യുന്നില്ലെന്ന ആരോപണം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തത്.പ്രതികളെ പിടികൂടാത്തതിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവരുൾപ്പെടെ പ്രതിഷേധം അറിയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധം നടന്ന ജൂൺ 13ന് രാത്രിയാണ് പയ്യന്നൂരിലെ കോൺഗ്രസ് ബ്ലോക്ക് ഓഫിസിലെ ഗാന്ധി പ്രതിമയുടെ തലയറുത്തത്. ഓഫിസിന്റെ ജനൽ ചില്ലുകളും ഫർണ്ണിച്ചറും അടിച്ചുതകർത്തിരുന്നു.
