ജില്ലയിൽ ബീഫിന് വില 400; കാലികളെത്തിയില്ലെങ്കില്‍ ഇനിയും വില ഉയരും.

കോഴിക്കോട്. ജില്ലയിൽ ബീഫിന് പ്രിയമേറിയതോടെ വിലയും കൂടി. 300 മുതൽ 380 രൂപ വരെ വിലയുണ്ടായിരുന്ന ബീഫിനിപ്പോൾ കോഴിക്കോട് ജില്ലയിൽ 400 രൂപയാണ് വില. കന്നുകാലികളുടെ ലഭ്യതക്കുറവ് കാരണം മൊത്തക്കച്ചവടത്തിലെ വിലക്കയറ്റം ചൂണ്ടിക്കാട്ടി ഓൾ കേരള കാറ്റില്‍ മര്‍ച്ചന്‍റ്സ് അസോസിയേഷനാണ് വർധന പ്രഖ്യാപിച്ചത്. വിലവർധന നഗരത്തിൻ്റെ വിവിധ മേഖലകളിൽ നേരത്തേ തന്നെ നിലവിൽ വന്നിരുന്നു.

ബുധനാഴ്ചയോടെ ജില്ലയിലാകെ ഈ വില നിലവില്‍ വന്നതായി അസോസിയേഷൻ പ്രതിനിധി പറഞ്ഞു. ‘ജില്ലയിൽ ബീഫിന് കിലോഗ്രാമിന് 20 രൂപ വില വർധിപ്പിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഗ്രാമപഞ്ചായത്തുകളിൽ മാസങ്ങളായി ഇത് പ്രാബല്യത്തിൽ വന്നു,’ അസോസിയേഷൻ ജില്ലാ കമ്മിറ്റി സെക്രട്ടറി അബ്ദുൾ ഗഫൂർ പറഞ്ഞു.

error: Content is protected !!