
newsdesk
കോഴിക്കോട്: ബീച്ച് ആശുപത്രിയിൽ ഫിസിയോ തെറാപ്പിക്ക് എത്തിയ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ.ആശുപത്രിയിൽ ഫിസിയോതെറാപ്പിസ്റ്റ് ആയിരുന്ന ബി മഹേന്ദ്രൻ നായരെ ആണ് വെള്ളയിൽ പൊലീസ് അറസ്റ്റ് ചെയ്തത്. മുൻകൂർ ജാമ്യം ലഭിച്ചതിനാൽ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
കഴിഞ്ഞ ജൂലൈയിലാണ് സംഭവം.ഒരുമാസമായി ആശുപത്രിയിൽ ഫിസിയോ തെറാപ്പിക്കെത്തുന്ന പെൺകുട്ടിയെയാണ് പ്രതി പീഡനത്തിന് ഇരയാക്കിയത് . പെൺകുട്ടിയെ ചികിത്സിച്ചിരുന്ന ആരോഗ്യപ്രവർത്തക തിരക്കിലായതിനാൽ ഫിസിയോതെറാപ്പിസ്റ്റ് മഹേന്ദ്രൻ നായരാണ് കുട്ടിയെ
ചികിത്സിച്ചത്. ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.
