newsdesk
മുക്കം ഹയർസെക്കണ്ടറി സ്കൂളിൽ ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. യുവ എഴുത്തുകാരൻ വിജീഷ് പരവരിയാണ് അനുസ്മരണ പ്രഭാഷണം നടത്തിയത്.
പരിപാടിയിൽ പ്രധാന അധ്യാപകൻ മനോജ് സി എം അധ്യക്ഷനായി. പ്രിൻസിപ്പൽ ജംഷീന സി പി , അഡ്മിനിസ്ട്രേറ്റർ കെ വി വിജയൻ, നീന ഡി പ്രമോദ് എന്നിവർ ആശംസ നൽകി.തുടർന്ന് വിദ്യാർത്ഥികൾ ബാല്യകാല സഖിയുടെ രംഗാവിഷ്കാരം അവതരിപ്പിച്ചു. മീനു മാനുവൽ സ്വാഗതം പറഞ്ഞ ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി രഞ്ജിത എ ആർ നന്ദി പറഞ്ഞു.