ബാലുശ്ശേരി ഉപജില്ലാ കലാമേളക്കിടെ വിദ്യാർഥി സംഘർഷം ;20 പേർക്ക് പരുക്ക്

ബാലുശ്ശേരി | നന്മണ്ട ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന ഇ ബാലുശ്ശേരി ഉപജില്ലാ കലാമേളക്കിടെ വിദ്യാർഥി സംഘർഷം. പരുക്കേറ്റ പൂനൂർ ഹയർസെക്കൻഡറി സ്കൂളിലെ ഇരുപതോളം വിദ്യാർഥികളെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കലാമേളയുടെ രണ്ടാം ദിവസമായ ഇന്നലെ ഉച്ചയോടെയാണ് വിവിധ സ്കൂളുകളിൽ നിന്നെത്തിയ ആൺകുട്ടി കൾ തമ്മിൽ കൂട്ടയടിനടന്നത്. ഹൈസ്കൂൾ വിഭാഗം വട്ട പാട്ട് മത്സരത്തിൽ പങ്കെടുക്കേ പൂനൂർ ഹയർ സെക്കൻഡറിയിലെ ഇരുപത് മത്സരാർഥികൾക്കാണ് പരുക്ക്.
ഇന്നലെ ഉച്ചയോടെ നന്മണ്ട ഹയർ സെക്കൻഡറി സ്കൂളിലെ ഒന്നാം വേദിക്ക് സമീപത്തെ ക്ലാസ് മുറിയിൽ വെച്ചായിരുന്നു

ഇരുപതോളം വിദ്യാർഥികൾക്ക് പടപ്പാട്ടിലും ദഫ്മുട്ടിലും പരിശീലനം നടത്തിയിരുന്നത്.

വിവിധ സ്കൂളുകളിലെ അറുപതോളം വരുന്ന സംഘം ക്ലാസ്സ് മുറിയിലേ ക്ക് തള്ളിക്കയറി വാതിൽ അടച്ച് ക്ലാസ്സിലെ ഫർണിച്ചറുകൾ ഉപയോഗിച്ച് ക്രൂരമായി മർദിക്കുക യായിരുന്നുവെന്ന് പരുക്കേറ്റ വിദ്യാർഥികൾ അധ്യാപകരോട് പറഞ്ഞു.

ഇരുമ്പ് ബെഞ്ചിന്റെ കമ്പി കൊണ്ട് നെഞ്ചിന് അടിയേറ്റ് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് പൂനൂർ ഗവ. ഹയർസെ ക്കൻഡറിയിലെ ഫഹദ്, വിശാൽ കൃഷ്ണ എന്നിവരെ മെഡിക്ക ൽ കോളജിൽ പ്രവേശിപ്പിച്ചു. ഫഹദ് ഹൈസ്കൂൾ വിഭാഗം ദഫ് മുട്ട് ടീമിലെയും വിശാൽ കൃഷ്ണ എന്നീ വിദ്യാർഥികളെയാണ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ദഫ് മുട്ട്, വട്ടപ്പാട്ട് മത്സരങ്ങളുമായി ബന്ധപ്പെട്ട് വിദ്യാർഥികൾ തമ്മിൽ തർക്കമുണ്ടായിരുന്നു. വൈകീട്ടോടെ ഒരു വിഭാഗം വിദ്യാർഥികൾ ദഫ്മുട്ട് മത്സരത്തിന് തയാറായി നിൽക്കുന്ന വിദ്യാർഥികളെ മുറിയിൽ കയറി മർദ്ദിച്ചു. ഇത് പിന്നീട് സംഘർഷത്തിൽ കലാശിക്കുകയാണുണ്ടായത്. ഇതോടെ രണ്ടു ഇനങ്ങളും മത്സരത്തിൽ നിന്ന് ഒഴിവാക്കിയതായി സംഘാടകർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
%d