Site icon CTV Online

ബാലുശേരി പീഡനം ;പ്രതി പിടിയിൽ

Web Desk

കോഴിക്കോട് ബാലുശേരിയിൽ ഭിന്നശേഷിക്കാരിയെയും ഏഴുവയസുകാരിയെയും പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. ഇന്ന് രാവിലെയാണ് കോഴിക്കോട് തൃക്കുറ്റിശേരി സ്വദേശി മുഹമ്മദാണ് അറസ്റ്റിലായത്. മറ്റാരുമില്ലാത്ത സമയത്ത് പ്രതി വീട്ടിലെത്തി ബാലാത്സംഗം ചെയ്യുകയായിരുന്നു. ശേഷം സംഭവ സ്ഥലത്ത് നിന്ന് ഇയാൾ സ്കൂട്ടറിൽ രക്ഷപെടുകയായിരുന്നു. പ്രതിയെ കണ്ടെത്താനായി പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഏഴുവയസുകാരിയെയും , ഭിന്നശേഷിക്കാരിയെയും താമരശേരി മജിസ്ട്രേറ്റിനു മുന്നിൽ രഹസ്യമൊഴി നൽകുന്നതിനായി ഹാജരാക്കിയിരുന്നു.

Exit mobile version