Site icon CTV Online

ബാലുശ്ശേരിയിൽ സ്കൂൾ യൂണിഫോമിൽ കുഴൽപണവുമായി എത്തിയ രണ്ട് പേർ പിടിയിൽ

newsdesk

ബാലുശ്ശേരി: പൂനൂർ സ്കൂളിന് മുന്നിൽ കുഴല്‍പണവുമായി എത്തിയ രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് ഷാമില്‍ (20), നിയാസ് കെ.വി.(20) എന്നിവരാണ് പിടിയിലായത്. ആരും സംശയിക്കാതിരിക്കാൻ ഇരുവരും സ്‌കൂള്‍ യൂണിഫോമിലായിരുന്നു എത്തിയത്. വിതരണത്തിനെത്തിച്ച 10,10,000 രൂപയാണ് ഇവരുടെ പക്കലുണ്ടായിരുന്നത്.

ബാലുശ്ശേരി പൊലീസ് സബ് ഇൻസ്‌പെക്ടര്‍ റഫീക്കിൻറെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇരുവരെയും പിടികൂടിയത്. പ്രതികള്‍ സ്ഥിരമായി ഇത്തരം ജോലി ചെയ്യാറുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു .

Exit mobile version