Site icon CTV Online

ബാലുശ്ശേരി എം എല്‍ എ സച്ചിന്‍ ദേവിനും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ആദ്യ കണ്മണി

NEWSDESK

ബാലുശ്ശേരി: ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ ദേവിനും ഭാര്യ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും കുഞ്ഞ് പിറന്നു. വ്യാഴാഴ്ച്ച രാവിലെ തിരുവനന്തപുരത്തെ എസ്എടി ആശുപത്രിയിലായിലാണ് ആര്യ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചു.

2022 സെപ്തംബര്‍ നാലിനായിരുന്നു സിപിഎമ്മിന്റെ യുവനേതാക്കളായ ആര്യയുടെയും സച്ചിന്റെയും വിവാഹം. ബാലസംഘം- എസ്എഫ്‌ഐ പ്രവര്‍ത്തന കാലയളവിലാണ് ഇരുവരും അടുക്കുന്നത്. വിവാഹിതരാകണമെന്ന ആഗ്രഹം അറിയിച്ചപ്പോള്‍ പാര്‍ട്ടിയും കുടുംബങ്ങളും കൂടെ നിന്നു. പിന്നീട് ഇരുവരുടെയും വീട്ടുകാരും പാര്‍ട്ടി നേതാക്കളും വിവാഹം നിശ്ചയിക്കുകയായിരുന്നു.

നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എ ആണ് സച്ചിന്‍ ദേവ്. ആര്യ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറും.

Exit mobile version