ബാലുശ്ശേരിയില്‍ സ്ത്രീയെ ഇടിച്ചശേഷം കാറുമായി കടന്നുകളഞ്ഞ സംഭവം: പ്രതി പിടിയില്‍

ബാലുശ്ശേരി: ബാലുശ്ശേരിയില്‍ സ്ത്രീയെ ഇടിച്ചശേഷം കാറുമായി കടന്നുകളഞ്ഞ സംഭവത്തില്‍ യുവാവ് പോലീസ് പിടിയില്‍. കൂമ്പാറ സ്വദേശി മുഹമ്മദ് ഇര്‍ഫാന്‍(26)ആണ് പിടിയിലായത്. കുമ്പാറ സ്വദേശിയായ മുഹമ്മദ് റിയാസിന്റെ ഉടമസ്ഥതയിലുള്ളതാണ് അപകടത്തില്‍പ്പെട്ട കാര്‍.

നവംബര്‍ 25നാണ് കേസിനാസ്പദമായ സംഭവം. വൈകിട്ട് 4മണിക്ക് ബാലുശ്ശേരി ഗോകുലം കണ്‍വന്‍ഷന് മുന്‍വശത്ത് വച്ച് പ്രതി ഓടിച്ച കാര്‍ ഒരു സ്ത്രീയെ ഇടിക്കുകയായിരുന്നു. അപകടത്തില്‍ തൃക്കുറ്റിശേരി പാവുക്കണ്ടി സത്യഭാമയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. എന്നാല്‍ അപകടശേഷം യുവാവ് കാറുമായി കടന്നുകളഞ്ഞു.

കണ്‍വെന്‍ഷന്‍ സെന്ററിന് മുന്നിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് അപകടത്തിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നെങ്കിലും കാറിന്റെ നമ്പര്‍ വ്യക്തമായിരുന്നില്ല. തുടര്‍ന്ന് ബാലുശ്ശേരി അങ്ങാടി മുതല്‍ ഉള്ളിയേരി വരെയുള്ള ഇരുപതോളം സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ഇര്‍ഫാനെ പോലീസ് പിടികൂടിയത്‌.

എ.എസ്.ഐ മുഹമ്മദ് പുതുശ്ശേരി, സി.പി.ഒമാരായ മുഹമ്മദ് ജംഷീദ്, അനൂപ്, ഷനോജ് എന്നിവരുടെ അന്വേഷണത്തിലാണ് കാറും ഡ്രൈവറും പിടിയിലായത്.

error: Content is protected !!