പള്ളിയിലെ നേര്‍ച്ചപ്പെട്ടി തകര്‍ത്ത് മോഷണം; പ്രതി പിടിയില്‍

NEWSDESK

ബാലുശ്ശേരി: എരമംഗലത്ത് പള്ളിയിലെ നേര്‍ച്ചപ്പെട്ടി തകര്‍ത്ത് മോഷണം നടത്തിയ പ്രതിയെ പൊലീസ് പിടികൂടി. അവിടനല്ലൂര്‍ താന്നിക്കോത്ത് മീത്തല്‍ ടി.എം.സതീശനാണ് പിടിയിലായത്.കഴിഞ്ഞ മാസം 18ന് പുലര്‍ച്ചെ 1.30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കളവുനടത്തിയശേഷം സമീപ ജില്ലയില്‍ ഒളിവില്‍ താമസിക്കുകയായിരുന്ന പ്രതിയെ പേരാമ്പ്ര ഡിവൈ.എസ്.പി കുഞ്ഞിമോയിൻ കുട്ടിയുടെ നേതൃത്വത്തിലുള്ള സ്ക്വാഡാണ് പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കിയശേഷം കസ്റ്റഡിയില്‍ വാങ്ങുമെന്നും മറ്റ് സ്റ്റേഷൻ പരിധികളിലും സമീപ ജില്ലകളിലും സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു

error: Content is protected !!