Site icon CTV Online

കോഴിക്കോട് അമ്മയുടെ പിന്നാലെ നടന്നു; ആരും കാണാതെ കുഞ്ഞിന്റെ മാല കവർന്ന് യുവതി: സിസിടിവിയിൽ പെട്ടു

കോഴിക്കോട്∙ നാദാപുരത്തു സാധനം വാങ്ങാനെത്തിയ അമ്മയ്ക്കൊപ്പമുണ്ടായിരുന്ന കൈക്കുഞ്ഞിന്റെ സ്വർണ്ണമാല കവർന്നു. ഒരു പവൻ വരുന്ന മാലയാണു കടയിലെത്തിയ യുവതി കവർന്നെടുത്തത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.


സാധനം വാങ്ങാൻ അമ്മയ്ക്കൊപ്പം എത്തിയ പെൺകുഞ്ഞിന്റെ കഴുത്തിലെ മാല മോഷ്ടിക്കുന്ന സിസിടിവി ദൃശ്യം അടിസ്ഥാനമാക്കിയാണ് അന്വേഷണം പുരോഗമിക്കുന്നത്.

കുഞ്ഞിനെ എടുത്ത അമ്മയുടെ പിന്നാലെ നീല കളർ ചുരിദാറും വെള്ള ഷാളും ധരിച്ച യുവതി നടക്കുന്നതും ഇരുവശത്തേക്കും നോക്കിയ ശേഷം മാല മോഷ്ടിക്കുന്നതും സിസിടിവിയിൽ കാണാം. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ കടയിൽ തിരക്കേറിയ സമയത്താണ് മോഷണമുണ്ടായത്.

Exit mobile version