Site icon CTV Online

ആയിഷ സുല്‍ത്താനയുടെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കില്ല

രാജ്യദ്രോഹക്കേസില്‍ ആയിഷ സുല്‍ത്താനയുടെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കില്ല. ആയിഷയെ തത്ക്കാലം അറസ്റ്റ് ചെയ്യേണ്ടെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചു. വ്യാഴാഴ്ച ചോദ്യം ചെയ്ത ശേഷം ഇവരെ വിട്ടയയ്ക്കും. തെളിവ് ശേഖരണത്തിന് ശേഷം ആയിഷയെ വീണ്ടും വിളിപ്പിക്കാനാണ് തീരുമാനം.

അതേസമയം കേസില്‍ മാധ്യമപ്രവര്‍ത്തകന്റെ മൊഴിയെടുക്കാന്‍ ലക്ഷദ്വീപ് പൊലീസ് നീക്കമാരംഭിച്ചിട്ടുണ്ട്. ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തവരുടെയും മൊഴിയെടുക്കും. കേരളത്തിലെത്തിയാകും മൊഴി രേഖപ്പെടുത്തുക.

ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശവുമായി ബന്ധപ്പെട്ടാണ് ആയിഷ സുല്‍ത്താനയ്‌ക്കെതിരെ പൊലീസ് കേസെടുത്തത്. ബയോ വെപ്പണ്‍ പരാമര്‍ശത്തിന്റെ പേരില്‍ ബിജെപി ലക്ഷദ്വീപ് ഘടനം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി. കേസില്‍ ആയിഷയെ കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു.

Exit mobile version