ബാല പുരസ്‌കാരം ഏറ്റുവാങ്ങി; കോഴിക്കോട് സ്വദേശിയായ മുഹമ്മദ് നിഹാൽ ആണ് പുരസ്‌കാരത്തിന് അർഹനായത്

NEWSDESK

മുൻ രാഷ്ട്രപതിയും ബഹിരാകാശ ശാസ്ത്രജ്ഞനുമായ ഡോ :എപിജെ അബ്ദുൽ കലാമിന്റെ പേരിൽ അബ്ദുൽ കലാം സ്റ്റഡി സെന്റർ നൽകുന്ന വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് നൽകുന്ന ബാല പുരസ്‌കാരം
തിരുവനന്തപുരം പ്രൊഫസർഎൻ കൃഷ്ണപിള്ളഹാളിൽ വച്ച് നടന്നചടങ്ങിൽ ഭക്ഷ്യസിവിൽ സപ്ലൈ വകുപ്പ് മന്ത്രി അഡ്വക്കേറ്റ് ജി ആർ അനിലിൽ നിന്ന് കോഴിക്കോട് സ്വദേശിയായ മുഹമ്മദ് നിഹാൽ ഏറ്റുവാങ്ങി.
തൻറെ ചെറുപ്രായത്തിൽ തന്നെ ചാരിറ്റി രംഗത്ത് മികവ് തെളിയിച്ചതിനാണ് മുഹമ്മദ്നിഹാൽ ഉപഹാരത്തിന് അർഹനായത് കോഴിക്കോട് മർക്കസ് ഹയർ സെക്കൻഡറി സ്കൂൾ കാരന്തൂർഎട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്

ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പതിനാലോളം വിദ്യാർഥികളെ പുരസ്കാരം നൽകി ആദരിച്ചു.
ചടങ്ങിൽഅഡ്വക്കേറ്റ് ഐ വി സതീഷ് എംഎൽഎ അധ്യക്ഷനായിരുന്നു .
ചടങ്ങിൽ ഡോ :അബ്ദുൽ കലാം സ്റ്റഡി സെന്റർ ഡയറക്ടർ പൂവച്ചൽ സുധീർ ,സ്നേഹ സ്പർശം പ്രസിഡന്റ് സിദ്ധിഖ് കാഞ്ഞിരത്തിങ്കൽ ,രേഖ എന്നിവർ സംസാരിച്ചു

error: Content is protected !!