
newsdesk
ഒരു വർഷത്തിനുള്ളിൽ മലയാറ്റൂർ അവാർഡ് ഉൾപ്പെടെ പത്തോളം പുരസ്കാരങ്ങൾക്ക് അർഹമായ പെരുമലയൻ എന്ന നോവൽ രചിച്ച എം വി ജനാർദ്ദനനും യുവ എഴുത്തുകാരി സാജിത മരക്കാട്ടുതൊടിക്കും സുഹൃദ് വേദിയുടെ ആഭിമുഖ്യത്തിൽ ആദരമൊരുക്കി .കോഴിക്കോട് നടന്ന ചടങ്ങിൽ സഹകരണ പരിശീലന കേന്ദ്രം മുൻപ്രിൻസിപ്പാൾ വി.ടി മുഹമ്മദ് മുഖ്യാതിഥിയായി.
പ്രകാശനം ചെയ്യപ്പെട്ട് കുറച്ച് നാളുകൾക്കുള്ളിൽ തന്നെ പ്രമുഖമായ ഒട്ടേറെ പുരസ്കാരങ്ങൾ സ്വന്തമാക്കിയ പെരുമലയൻ എന്ന നോവൽ രചിച്ച എം വി ജനാർദനനും എഴുത്തുകാരി സാജിത മരക്കാട്ടുതൊടിയെയുമാണ്കോഴിക്കോട് സഹകരണ പരിശീലന കേന്ദ്രത്തിലെ സഹപാഠികളുടെ നേതൃത്വത്തിൽ ആദരിച്ചത് .
ഹോട്ടൽ സ്പാനിൽ നടന്ന പരിപാടിയിൽ സഹകരണ പരിശീലന കേന്ദ്രം മുൻ പ്രിൻസിപ്പാൾ വി ടി മുഹമ്മദ് ഉപഹാര സമർപ്പണം നടത്തി .പ്രശാന്ത് കുമാർ അധ്യക്ഷതവഹിച്ച ചടങ്ങിൽ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ജയപ്രകാശ്, ഷിനോദ് വളയം, ചന്ദ്രൻ, ഹംസ കെ.പി തുടങ്ങിയവർ സംസാരിച്ചു.
