ഡിപ്പോയിൽ ഓട്ടോ നിർത്തിയിട്ടത് ചോദ്യം ചെയ്തു; മലപ്പുറത്ത് കെഎസ്ആർടിസി ഡ്രെെവറെ കുത്തിക്കൊല്ലാൻ ശ്രമം

മലപ്പുറം: കെഎസ്ആർടിസി ഡ്രെെവറെ കുത്തിക്കൊല്ലാൻ ശ്രമം. മലപ്പുറത്ത് പെരിന്തൽമണ്ണ കെഎസ്ആർടിസി ഡിപ്പോയിൽ ഇന്ന് രാവിലെയായിരുന്നു സംഭവം നടന്നത്. എറണാകുളത്തേക്ക് പോകേണ്ട ബസിലെ ഡ്രെെവറായ സുനിലിന് നേരെയാണ് ആക്രമണം ഉണ്ടായത്.

സുനിൽ രാവിലെ ബസ് എടുക്കുന്നതിനായി എത്തിയപ്പോൾ അതിന് പുറകിലായി ഓട്ടോറിക്ഷ പാർക്ക് ചെയ്തിരിക്കുകയായിരുന്നു. അബ്ദുൽ റഷീദിന്റെതാണ് ഓട്ടോ. ഈ ഓട്ടോറിക്ഷ അവിടെ നിന്ന് എടുത്ത് മാറ്റണമെന്ന് ഡ്രെെവർ ആവശ്യപ്പെട്ടു.ഇതാണ് അബ്ദുൽ റഷീദിനെ പ്രകോപിപ്പിച്ചത്. പിന്നാലെ ഓട്ടോയിൽ സൂക്ഷിച്ചിരുന്ന കത്തി എടുത്ത് സുനിലിനെ കുത്താൻ ശ്രമിക്കുകയായിരുന്നു. പ്രതിയുടെ കെെയിൽ കടന്നുപിടിച്ചതിനാൽ സുനിലിന് കുത്തേറ്റില്ല. തുടർന്ന് മറ്റ് കെഎസ്ആ‌ർടിസി ജീവനക്കാർ സ്ഥലത്തെത്തി പ്രതിയെ പൊലീസിൽ ഏൽപ്പിച്ചു. അബ്ദുൽ റഷീദിനെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

error: Content is protected !!