
newsdesk
കണ്ണൂർ∙ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്ന് നാട്ടുകാർ പൊലീസിൽ ഏൽപിച്ചയാൾ കുഴഞ്ഞു വീണ് മരിച്ചു. ചിറക്കൽ അരയമ്പേത്ത് കടിയണ്ടി വീട്ടിൽ തൈക്കണ്ടി സുരജ്(49) ആണ് മരിച്ചത്.
ഇന്നലെ രാത്രി 10.30ന് പള്ളിക്കുന്ന് ഇടച്ചേരിയിൽനിന്ന് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നാണ് കണ്ണൂർ ടൗൺ പൊലീസ് സ്‌ഥലത്തെത്തി സുരജിനെ കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് ടൗൺ സ്റ്റേഷനിൽ എത്തിച്ചപ്പോഴാണ് സൂരജ് കുഴഞ്ഞു വീണത്. ഉടനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇയാൾ ഓട്ടോറിക്ഷാ ഡ്രൈവറാണെന്നു പൊലീസ് പറഞ്ഞു.