newsdesk
മുക്കം |മുക്കം നഗരസഭയിലെ അഗസ്ത്യന്‍മുഴി പെരുമ്പടപ്പിലെ ബീവറേജ് ഔട്ട്ലെറ്റിന് ലെെസന്‍സ് നല്‍കിയത് മാനദണ്ഡങ്ങള്‍ പാലിക്കാതെയെന്ന് നഗരസഭ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍.സി പി എം നേതൃത്വത്തിലുള്ള ഭരണസമിതി .ജനാധിപത്യത്തിന് പുല്ലുവില കല്‍പ്പിച്ചാണ് മദ്യഷാപ്പിന് അനുമതി നല്‍കിയതെന്നും കൗണ്‍സിലര്‍മാര്‍ കുറ്റപ്പെടുത്തി.ബീവറേജിന് പരിസരത്തായികന്യാസ്ത്രീകൾ താമസിക്കുന്ന കോൺവെന്റും ആശുപത്രിയും എസ് സി കോളനിയും തൊട്ടപ്പുറത്ത് ഹയർ സെക്കൻഡറി സ്കൂളും പ്രവൃത്തിക്കുന്നുണ്ട്.
ബീവറേജിന് ലൈസൻസ് നൽകുന്ന കാര്യം ചർച്ച ചെയ്യാൻ ചട്ടം 7അനുസരിച്ച് കൗൺസിലിൻ്റെ പ്രത്യേക യോഗം വിളിച്ചു ചേർക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭയിലെ 16 കൗൺസിലർമാർ ഒപ്പിട്ട അപേക്ഷ ആഗസ്റ്റ് 6-ന് നൽകിയിരുന്നു. ഇത് പ്രകാരം ആഗ്സ്റ്റ് 12 ന്അജണ്ടതയ്യാറാക്കിആഗസ്റ്റ് 16 ന് യോഗംവിളിക്കുകയും ചെയ്തു.എന്നാൽ യോഗം വിളിച്ചുചേർക്കുന്നതിന്റെ മുമ്പത്തെ പ്രവർത്തിദിവസം ഓഫീസ് ടൈംകഴിയുമ്പോൾ പെട്ടെന്ന് ലൈസൻസ് കൊടുക്കുകയാണ് ഉണ്ടായത്.പതിനാറാം തീയതി വിളിച്ച് ചേർത്ത യോഗത്തിന്റെ തലേദിവസം പതിനാലാം തീയതി വളരെ പെട്ടന്നാണ് സിസിഎമ്മും സെക്രട്ടറി ഇൻ ചാർജ്ജും ചെയർമാന്റെ അനുവാദത്തോടുകൂടി ധൃതിപ്പെട്ട് ലൈസൻസ് നൽകിയത്.യോഗം നീട്ടി കൊണ്ടുപോവുകയും അതിനിടയിൽ ബാറിനു വേണ്ടി ഒത്താശ ചെയ്യുകയുമാണ് ചെയർമാന്‍ ചെയ്തത്.നേരത്തെ പ്രതിപക്ഷ കൗൺസിലർമാർ ഒപ്പിട്ട് ബീവറേജുമായി ബന്ധപ്പെട്ട പ്രത്യേക യോഗം വിളിച്ചു ചേർക്കണമെന്ന് ആവശ്യം .ചെയർമാൻ നീട്ടി കൊണ്ടു പോയിരുന്നു.പിന്നീട് ബീവറേജ് പ്രവര്‍ത്തനം ആരംഭിച്ച ശേഷമാണ് പ്രസ്തുത യോഗം വിളിച്ചു ചേർത്തത്.ഇപ്പോൾ ലൈസൻസ് നൽകരുതെന്ന ആവശ്യം പരിഗണിക്കാതെ ലൈസൻസ് നൽകിയ ശേഷം യോഗം വിളിച്ച് ചേര്‍ത്തത് പ്രതിപക്ഷ കൗൺസിലർമാർ ഭരണസമിതിയില്‍ ചോദ്യം ചെയ്തിരുന്നു.
ഇതിനിടെ കഴിഞ്ഞ ദിവസം ചേര്‍ന്ന കൗൺസിൽ യോഗത്തിൽ ലൈസൻസ് കൊടുക്കരുതെന്ന ചർച്ചക്കൊടുവിൽ പ്രതിപക്ഷം വോട്ടിംഗ്ആവശ്യപ്പെടുകയും തുടർന്ന് ചട്ടം 11 പ്രകാരം വോട്ടിംഗ് നടത്തിയപ്പോൾ 13 നെതിരെ 17 വോട്ടുകൾക്ക് മദ്യഷാപ്പിന് നൽകിയ ലൈസൻസ് റദ്ദ് ചെയ്യണമെന്ന് തീരുമാനമെടുക്കുകയും ചെയ്തു.മുൻസിപ്പൽ ആക്ട് 447 വകുപ്പ് 2 ഖണ്ഡികയനുസരിച്ചുംഎസ് സി കോളനിയിൽ നിന്ന് നിയമാനുസൃതമായ ദൂരമില്ലഎന്നതിനാലുംഒരുകാരണവശാലുംമദ്യഷാപ്പിന്ലൈസൻസ്അനുവദിക്കാൻപാടില്ലെന്നിരിക്കെ
ലൈസൻസ് നൽകിയനഗരസഭയുടെ നടപടിക്കെതിരെ ശക്തമായ
സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും ഹൈക്കോടതിയെ സമീപിച്ച് നിയമപരമായി നേരിടുമെന്നുംകൗണ്‍സിലര്‍മാരായനേതാക്കളായ വേണുകല്ലുരുട്ടി, ഗഫൂർ കല്ലുരുട്ടിഎ അബ്ദുൾഗഫൂർ
എന്നിവർ അറിയിച്ചു