NEWSDESK
അഗസ്ത്യമുഴി – കുന്നമംഗലം റോഡിലെ കുഴികൾ അടക്കാൻ വന്ന കരാർ കമ്പനി ജീവനക്കാരെ നാട്ടുകാർ തടഞ്ഞു.കിലോമീറ്ററിന് ലക്ഷങ്ങൾ മുടക്കി നവീകരിച്ച അഗസ്ത്യമുഴി – കുന്നമംഗലം റോഡിലെ
മുക്കം അഗസ്ത്യമുഴിയിൽ രൂപപ്പെട്ട കുഴി താൽകാലികമായി അടക്കാൻ വന്ന
മലപ്പുറം മഞ്ചേരി കേന്ദ്രമായി പ്രവർത്തിക്കുന്ന മലബാർ അസോസിയേറ്റ്‌സ് എന്ന കമ്പനിയുടെ
ജീവനക്കാരെയാണ് അശാസ്ത്രീയമായി കുഴി അടക്കാൻ അനുവദിക്കുകയില്ലെന്ന് പറഞ്ഞ്
നാട്ടുകാർ തടഞ്ഞത്.
കിലോമീറ്ററിന് 1 കോടി രൂപ ചിലവഴിച്ച് മുക്കം അഗസ്ത്യമുഴി മുതൽ കുന്നമംഗലം വരെയുള്ള 14 കിലോമീറ്റർ ദൂരം 4 വർഷം മുൻപ് നവീകരിച്ച ,റോഡിൽ പ്രവർത്തി പൂർത്തീകരിച്ച് മാസങ്ങൾക്കകം തന്നെ 14 കിലോമീറ്ററിലെ ,വിവിധ സ്ഥലങ്ങളിൽ റോഡ് പൊളിഞ്ഞ് തുടങ്ങിയിരുന്നു.ഇത്തരത്തിൽ സ്ഥിരമായി റോഡ് പോട്ടിപ്പൊളിഞ്ഞ് വലിയ കുഴികൾ രൂപപ്പെടുന്ന ഇടമാണ് അഗസ്ത്യമുഴി അങ്ങാടിയിൽ നിന്നും 200 മീറ്റർ മാറി വലിയ ഇറക്കവും വളവുമുള്ള സ്ഥലം
ഇവിടെ രൂപപ്പെട്ട വലിയ കുഴികൾ അശാസ്ത്രീയമായതിനാൽ അടക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് നാട്ടുകാർ എത്തി തടഞ്ഞത്
പ്രേദേശത്ത് സ്ഥിരമായി കുഴി രൂപപെടുമ്പോൾ ഇത്തരത്തിൽ അശാസ്ത്രീയമായാണ് കരാർ കമ്പനി കുഴി അടക്കാറുള്ളത് ഇത് ദിവസങ്ങൾകുള്ളിൽ തന്നെ പൊളിഞ്ഞ് വീണ്ടും കുഴിയാകും
ഇത് ശ്രദ്ദയിൽ പെട്ട നാട്ടുകാരാണ് ഇന്ന് കുഴിയടക്കാൻ വന്ന കരാർ കമ്പനി ജീവനക്കാരെ തടഞ്ഞത്
മലപ്പുറം മഞ്ചേരി കേന്ദ്രമായി പ്രവർത്തിക്കുന്ന മലബാർ അസ്സൊകിയെറ്റ്സ് എന്ന കമ്പനിയാണ് റോഡ് പ്രവർത്തിയുടെ കരാർ ഏറ്റെടുത്തത്
റോഡ് പ്രവർത്തിയുടെ ഗുണനിലവാര കുറവ് ശ്രദ്ധയിൽ പെട്ട നാട്ടുകാർ നവീകരണ പ്രവർത്തനങ്ങളുടെ തുടക്കത്തിൽ തന്നെ പരാതിയുമായി എത്തിയിരുന്നു .
എന്നാൽ പിന്നീട് റോഡ് പ്രവർത്തി പൂർത്തികരിക്കുകയും ,റോഡ് പ്രവർത്തിയിലെ പരാതികൾ അറിയിക്കാൻ പൊതുമരാമത്ത് വകുപ് മന്ത്രി മുഹമ്മദ് റിയാസിന്റെ പരിഷ്കാരങ്ങളുടെ ഭാഗമായി കരാറുകാരന്റെയും ,പി ഡബ്ല്യൂ ഡി എഞ്ചിനിയരുടെയും ഫോൺ നമ്പർ ഉള്ള ബോർഡ് അഗസ്ത്യമുഴി അങ്ങാടിയിൽ സ്ഥാപികുകയും ചെയ്യ്തിരുന്നു എന്നാൽ ഇ ബോർഡിൽ ഉള്ള നമ്പറിൽ വിളിച്ചിട്ട് ഇതുവരെയും ആരെയും കിട്ടിയിട്ടില്ല എന്നും പരാതിയുണ്ട്
റോഡ് പ്രവൃത്തി പൂർത്തീകരിച്ച് പോയ കരാറുകാർ റോഡ് പ്രവർത്തിയുടെ ഭാഗമായി റോഡരികിൽ കൂട്ടിയിട്ട മാലിന്യങ്ങൾ പോലും നീക്കം ചെയ്യ്തില്ല എന്നും ആക്ഷേപമുണ്ട്
കുഴി അടക്കൽ പ്രവർത്തി നാട്ടുകാർ തടഞ്ഞതോടെ കരാർ കമ്പനി ജീവനക്കാർ തിരിച്ചുപോയി
അടുത്തദിവടസം റോഡ് പൊളിഞ്ഞഭാഗം പൊളിച്ചുമാറ്റി ട്ടാർ ചെയ്യാൻ വരാം എന്നുപറഞ്ഞാണ് പോയത് .
കരാർ കമ്പനിക്കും അനാസ്ഥകാട്ടിയ ഉദ്യോഗസ്ഥർക്കും എതിരെ പരാതിയുമായി മുന്നോട്ട് പോകുമെന്നും നാട്ടുകാർ പറഞ്ഞു