
newsdesk
മുക്കം : മുക്കം നഗരസഭയിലെ പെരുമ്പടപ്പിൽ പുതിയതായി ആരംഭിച്ച ബീവറേജ് ഔട്ട്ലെറ്റിന് എതിരെ
മുക്കം നഗരസഭാ കൗൺസിൽ യോഗത്തിൽ ഭൂരിപക്ഷ തീരുമാനം ഉണ്ടായിട്ടും ലൈസൻസ് അനുവദിച്ച നഗരസഭാ സെക്രട്ടറിയും ഭരണസമിതിയും രാജിവെക്കുക എന്നവശ്യപ്പെട്ട്ബി ജെ പി മുക്കം മണ്ഡലം കമ്മറ്റി മുക്കം നഗരസഭാ ഓഫീസിലേക്ക് മാർച്ച് നടത്തി
ബി ജെ പി ഓഫീസ് പരിസരത്തുനിന്നും ആരംഭിച്ച മാർച്ച് പോലീസ് നഗരസഭാ ഓഫീസ് കവാടത്തിൽ തടഞ്ഞതോടെ നേരിയ സംഘർഷം ഉണ്ടായിതുടർന്ന് മാർച്ച് ബി ജെ പി കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് വി കെ സജീവൻ ഉദ്ഘാടനം ചെയ്യ്തു.നഗരസഭാ കൗൺസിലിന്റെ ഭൂരിപക്ഷ തീരുമാനം അട്ടിമറിച്ച് പെരുമ്പടപ്പിൽ ആരംഭിച്ച ബീവറേജ് ഔട്ട്ലെറ്റ് അടച്ചുപൂട്ടുംവരെ ബി ജെ പി ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോവുമെന്നും സംസ്ഥാന സർക്കാർ പരമാവധി സ്ഥലത്ത് ബീവറേജ് ഔട്ട്ലെറ്റ് ആരംഭിക്കുന്നത് വലിയ വികസനനേട്ടമായാണ് കാണുന്നത് എന്നും വി കെ സജീവൻ ഉദ്ഘാടനം ചെയ്യ്‌തുകൊണ്ട് പറഞ്ഞു
മാർച്ചിൽ ബി ജെ പി മുക്കം മണ്ഡലം പ്രസിഡന്റ് ജയപ്രകാശ് അധ്യക്ഷനായി ബി ജെ പി
നഗരസഭാ കൗൺസിലർ വേണുമാസ്റ്റർ ,കൗൺസിലർ വിശ്വൻ നികുഞ്ചം ,ബാബു മുലയിൽ , പി പ്രമൻ ,അഖിൽ തുടങ്ങിയവർ സംസാരിച്ചു
ഇതേ ആവശ്യം ഉന്നയിച്ച് നഗരസഭാ ചെയർമാനും വൈസ് ചെയർമാനും എതിരെ യൂ ഡി എഫ് കൗൺസിലർമാർ അവിശ്വാസ നോട്ടീസ് നൽകിയിട്ടുണ്ട് .33 സീറ്റുള്ള മുക്കം നഗരസഭയിൽ 15 എൽ ഡി എഫും. വെൽഫയർ പാർട്ടിയുടെ 3 അംഗങ്ങൾ ഉൾപ്പടെ യൂ ഡി എഫിൽ 15 ഉം 2 ബി ജെ പി യും യൂ ഡി എഫ് വിമതനായി മത്സരിച്ച ഒരാളുമാണ് ഉള്ളത്.
നിലവിൽ നഗരസഭ എൽ ഡി എഫ് ഭരിക്കുന്നത് യൂ ഡി എഫ് വിമതനായി മത്സരിച്ച് ജയിച്ച ഒരാളുടെ പിന്തുയോടെയാണ് എന്നാൽ ഈ മാസം 3 ന് നടക്കുന്ന അവിശ്വാസ പ്രേമേയ ചർച്ചയിൽ ബി ജെ പിയുടെ 2 അംഗങ്ങൾ യു ഡി എഫിനെ അനുകൂലിചാൽ എൽ ഡി എഫ് ന് ഭരണം നഷ്ടപ്പെടും .കൂടാതെ നിലവിൽ വിദേശത്ത് ജോലിക്കായി പോയ എൽ ഡി എഫിന്റെ ഒരംഗം അവിശ്വാസ ചർച്ചക്ക് എത്തിയിലെങ്കിലും എൽ ഡി എഫിന് ഭരണം നഷ്ടപ്പെടും
