Site icon CTV Online

സ്വര്‍ണവില വീണ്ടും കുതിച്ചുയരുന്നു; പവന് 1,08,560രൂപയായി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഗ്രാമിന് 35 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,570 രൂപയും പവന് 160 രൂപ വര്‍ധിച്ച് 1,08,560 രൂപയുമായി. തുടര്‍ച്ചയായ വിലക്കുറവിനുശേഷമാണ് സ്വര്‍ണ വിപണിയില്‍ വീണ്ടും വര്‍ധനവുണ്ടായിരിക്കുന്നത്.

കഴിഞ്ഞയാഴ്ച തുടര്‍ച്ചയായി അഞ്ചുതവണയാണ് സംസ്ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞത്. ശനിയാഴ്ച നേരിയ തിരിച്ചുവരവ് രേഖപ്പെടുത്തി. അന്താരാഷ്ട്ര വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് 15.41 ഡോളര്‍ കൂടി 4,176.15 ഡോളറാണ് വില. 0.37 ശതമാനമാണ് വര്‍ധന.

Exit mobile version