Site icon CTV Online

ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; സ്ഥാപന ഉടമ അറസ്റ്റിൽ

Web Desk

അക്ഷയ സെന്ററില്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം. സംഭവത്തില്‍ സ്ഥാപന ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു.ബുധനാഴ്ച വൈകീട്ടോടെയാണു സംഭവം. ഉടമയുടെ ഭാ​ഗത്ത് നിന്ന് മോശം പെരുമാറ്റം ഉണ്ടായതോടെ ജീവനക്കാരി ബഹളം വെച്ചു. ഇതോടെ നാട്ടുകാര്‍ ഓടിക്കൂടി. ഇയാളെ നാട്ടുകാര്‍ തടഞ്ഞുവെക്കുകയും പൊലീസിന് കൈമാറുകയും ചെയ്തു. കൈനടി പോലീസ് എത്തി കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട സ്ത്രീ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്ചെയ്തു.

Exit mobile version