Site icon CTV Online

പൊലീസ് വേഷത്തിലെത്തി വ്യാപാരിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച കേസിൽ പൊലീസുകാരൻ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

WebDesk

തിരുവനന്തപുരം കാട്ടാക്കടയിലാണ് വ്യാപാരിയെ പൊലീസ് വേഷത്തിലെത്തി വിലങ്ങ് വെച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. നെടുമങ്ങാട് സ്വദേശിയും പൊലീസുകാരനുമായ വിനീത്, സുഹൃത്ത് അരുൺ എന്നിവരെയാണ് കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തത്.
സാമ്പത്തിക തട്ടിപ്പുകേസിൽ വിനീത് സസ്പെൻഷനിലായിരുന്നു. ടൈൽസ് കട നടത്തി നഷ്ടത്തിലായ വിനീത് പണത്തിനുവേണ്ടിയാണ് വ്യാപാരി മുജീബിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. മുജീബിനെ തട്ടിക്കൊണ്ടുപോകാൻ മറ്റൊരു പോലീസുകാരന്റെ കാർ വാടകക്കെടുത്തു. ഈ കാറും കാട്ടാക്കട പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്ച വാഹന പരിശോധനക്കെന്ന പേരിൽ എത്തിയ സംഘമാണ് ഇലക്ട്രോണിക് സ്ഥാപന ഉടമയായ മുജീബിന്റെ കാർ കൈ കാണിച്ച് നിർത്തിയത്. കാർ നിർത്തിയ ശേഷം അക്രമികൾ മുജീബിന്റെ കാറിൽ കയറി കയ്യിൽ വിലങ്ങിട്ട് ബന്ധിക്കുകയായിരുന്നു. പിന്നീട് പൊലീസ് സംഘം സ്ഥലത്തെത്തിയാണ് മുജീബിനെ മോചിപ്പിച്ചത്.

Exit mobile version