Site icon CTV Online

സാക്ഷികളെ സ്വാധീനിക്കുന്നു; ദിലീപിന്റെ അഭിഭാഷകനെതിരെ പരാതി നൽകി ആക്രമിക്കപ്പെട്ട നടി

Web Desk

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ അഭിഭാഷകനെതിരെ ബാര്‍കൗണ്‍സിലിന് പരാതി നല്‍കി ആക്രമിക്കപ്പെട്ട നടി. അഭിഭാഷകൻ രാമന്‍പിള്ളക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും രാമന്‍പിള്ള നേതൃത്വം നല്‍കി. അഭിഭാഷകവൃത്തിയുടെ ചട്ടങ്ങള്‍ ലംഘിച്ചു തുടങ്ങിയ ആക്ഷേപങ്ങളാണ് പരാതിയിൽ ഉള്ളത്. അഭിഭാഷകനെതിരെ അന്വേഷണം നടത്തി നടപടി വേണമെന്ന് ആവശ്യപ്പെട്ട് ബാര്‍കൗണ്‍സില്‍ സെക്രട്ടറിക്കാണ് പരാതി നല്‍കിയിരിക്കുന്നത്.

Exit mobile version