പ്രഭാത ഓട്ടത്തിനിടെ അത്തോളി സ്വദേശിയായ പതിനാറുകാരന്‍ കുഴഞ്ഞ് വീണു മരിച്ചു

NEWSDESK

അത്തോളി: പ്രഭാത ഓട്ടത്തിനിടെ പതിനാറുകാരന്‍ കുഴഞ്ഞ് വീണു മരിച്ചു. കുടക്കല്ല് എടത്തില്‍കണ്ടി ശ്രീഹരിയില്‍ ഹേമന്ദ് ശങ്കറാണ് മരിച്ചത്. പുലര്‍ച്ചെ കൂട്ടുകാര്‍ക്കൊപ്പം ഓടുന്നതിനിടെ ഹേമന്ദ് കുഴഞ്ഞ് വീഴുകയായിരുന്നു.

പതിവായി കൂട്ടുകാര്‍ക്കൊപ്പം അതിരാവിലെ ഓടാറുള്ളതാണ്. ഇന്നും വീട്ടില്‍ നിന്നും ഇറങ്ങിയതാണ്. എന്നാല്‍ ഓടുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു.

അത്തോളി ജിവിഎച്ച്എസ്എസ് വിഎച്ച്എസിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്.

അച്ഛന്‍: അനില്‍ കുമാര്‍. അമ്മ: ശ്രീജ. സഹോദരന്‍: അശ്വന്ത്

error: Content is protected !!