
newsdesk
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ ബേപ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി പി വി അൻവർ മത്സരിക്കും. കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. നേരത്തെ തന്നെ ബേപ്പൂരിൽ പിവി അൻവർ മത്സരിക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഇതിനിടെയാണ് സണ്ണി ജോസഫ് യുഡിഎഫിന്റെ ആദ്യ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്.
എൽഡിഎഫിന്റെ സ്ഥാനാർത്ഥിയായി മന്ത്രി പി എ മുഹമ്മദ് റിയാസ് തന്നെയായിരിക്കും ബേപ്പൂരിൽ മത്സരിക്കുക. അൻവർ കൂടി മത്സര രംഗത്ത് എത്തുന്നതോടെ ബേപ്പൂരിൽ കടുത്ത മത്സരമാകും ഉണ്ടാവുക. നേതാക്കൾ കളത്തിലിറങ്ങിയതോടെ ബേപ്പൂരിൽ പ്രചാരണാവേശം ശക്തമായിരിക്കുകയാണ്.
മരുമോനായതിന്റെ ലഹരിയിലാണ് മുഹമ്മദ് റിയാസെന്ന് അൻവർ ആരോപിച്ചു.ബേപ്പൂരിലെ ചാലിയം ഹാർബർ സന്ദർശിക്കുകയായിരുന്നു പി വി അൻവർ. വ്യക്തിപരമായി അദ്ദേഹത്തോട് ഒരു വിദ്വേഷവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
