Site icon CTV Online

വീടിന്റെ അടുത്തിരുന്ന് മദ്യപാനം; ചോദ്യം ചെയ്തയാളെ മാരകമായി അക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിലായി

WebDesk

വീടിന്റെ അടുത്തിരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ ഒരാളെ മാരകമായി അക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിലായി. കൊല്ലം കൊട്ടിയത്താണ് സംഭവം. കൊട്ടിയം, ആദിച്ചനല്ലൂർ സനോജ് ഭവനിൽ സജുവിനെയാണ് (34) കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തത്.
കൊട്ടിയം പ്രതിഭാ ലൈബ്രറിക്ക് സമീപം സജുവിന്റെ വീടിനോട് ചേർന്ന് കൊട്ടിയം ഒറ്റപ്ലാമൂട് സ്വദേശിയായ ലാലുവും സുഹൃത്തുക്കളും ചേർന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിലെത്തിയത്. ലാലുവിന്റെ മുഖത്തും തലയോട്ടിക്കും ആക്രമണത്തിൽ സാരമായി പരിക്കേറ്റു. തലച്ചോറിലുണ്ടായ ആന്തരിക രക്തസ്രാവത്തെ തുടർന്ന് അബോധാവസ്ഥയിലായ ലാലുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്ത്രീകൾക്ക് നേരെയുളള കൈയ്യേറ്റം, നരഹത്യാശ്രമം, അടിപിടി, അക്രമം, തുടങ്ങിയ വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ക്രിമിനൽ കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ സജു. കൊട്ടിയം പൊലീസ് ഇൻസ്‌പെക്ടർ വിനോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Exit mobile version